KeralaLatest NewsLocal news

കനത്ത മഴയും മണ്ണിടിച്ചിലും; ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും നശിച്ചു: ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മന്ത്രി അനൂപ് ജേക്കബ്

ഇടുക്കി : കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട്  തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  കുടയത്തൂര്‍ അടൂര്‍മലയില്‍ മണ്ണിടിച്ചിലുണ്ടായ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി.  മണ്ണിടിച്ചിലില്‍
മരിച്ച സുമതിയുടെ മൃതദേഹം കാരിക്കോട് താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആലക്കോട് ചവര്‍ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

ജില്ലയില്‍ നിലവില്‍ 9 ദുരിതാശ്വാസക്യാമ്പുകള്‍ ആണ് തുറന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പൂര്‍ണ്ണ സജ്ജമായിരുന്നതിനാല്‍ അപകടം നടന്ന ഉടന്‍തന്നെ ക്യാമ്പുകള്‍ ആരംഭിക്കാനും ജനങ്ങളെ ഒഴിപ്പിക്കാനും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. ജില്ലയില്‍ 29 വില്ലേജുകളാണ് ദുരിതബാധിതമായത്. 2 പേര്‍ മരിച്ചു. 8 പേര്‍ക്ക് പരിക്കേറ്റു. 9 വലിയ മണ്ണിടിച്ചിലുകളും 74 ചെറിയ മണ്ണിടിച്ചിലുമാണുണ്ടായത്.

34 അംഗ എന്‍ഡിഎഫ് സേനാംഗങ്ങളും ഫയര്‍ഫോഴ്‌സ്, പോലീസ്, ആപ്ത മിത്ര വൊളന്റിയേഴ്‌സ് എന്നിവര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു ഭക്ഷണവും മരുന്നും വൈദ്യ പരിശോധനയും ക്യാമ്പില്‍ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണ്ണിടിച്ചില്ലും ഉരുള്‍പൊട്ടലിലും പരിക്കേറ്റവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായി സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം അനുഭവിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണ്ണ പുനരധിവാസം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന പാക്കേജിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പുനരധിവാസം നടത്തുക.

അത്യാവശ്യഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കണം. അടുത്ത രണ്ടു ദിവസത്തേക്ക് രാത്രി യാത്ര പൂര്‍ണമായും ഒഴിവാക്കണം. ഗതാഗത ക്രമീകരണം സംബന്ധിച്ച് പ്രത്യേക യോഗം ചേരും. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കാനും വെള്ളം തുറന്നു വിടുന്നതില്‍ പ്രത്യേക ജാഗ്രത വേണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് എംഎല്‍എമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുമായി മന്ത്രി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

അവലോകന യോഗത്തില്‍ ഡീല്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, റോയ് കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബിനു ജോസഫ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!