
അടിമാലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുവിപണിയില്‍ കോഴിയിറച്ചി വില കുതിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മാത്രം ഇറച്ചിക്കോഴിയുടെ വിലയില്‍ ഉണ്ടായത് 40 രൂപക്ക് മുകളിലുള്ള വര്‍ധനവാണ്. നിലവില്‍ ചില്ലറ വിപണിയില്‍ കോഴിയിറച്ചിക്ക് വില കിലോക്ക് 165 രൂപയാണ്. റംസാന് മുമ്പ് 120 രൂപയില്‍ നിന്നിരുന്ന വില നോമ്പ് തുടങ്ങിയപ്പോള്‍ 152, 158 എന്നിങ്ങനെ ഉയര്‍ന്നാണ് നിലവില്‍ 165ലേക്ക് എത്തിയത്. റംസാന് ആഘോഷങ്ങളുടെ ഭാഗമായി കോഴിയിറച്ചിക്കാവശ്യം വര്‍ധിച്ചതും വരാന്‍ പോകുന്ന ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ മുമ്പില്‍ കണ്ടുമാണ് കോഴിയിറച്ചിയുടെ ഇപ്പോഴത്തെ വില വര്‍ധനവ്.
വരും ദിവസങ്ങളില്‍ ഇറച്ചിക്കോഴി വില ഇനിയും വര്‍ധിച്ചേക്കുമെന്നാണ് വിവരം. ഈസ്റ്റര്‍ ആഘോഷമടുക്കുന്നതോടെ ഇറച്ചിക്കോഴിക്ക് ഇനിയും ആവശ്യം വര്‍ധിച്ചും. തീന്മേശയില് കോഴി വിഭവം വിളമ്പണമെങ്കില്‍ നിലവില്‍ സാധാരണക്കാരന്റെ കൈപൊള്ളും. ഇറച്ചിക്കോഴി വില വര്‍ധിച്ചത് ഹോട്ടല്‍ മേഖലയിലും പ്രതിസന്ധിയാകുന്നുണ്ട്. ആവശ്യകാര്‍ക്ക് കോഴി വിഭവങ്ങള്‍ വിളമ്പണമെങ്കില്‍ ഹോട്ടലുടമകള്‍ക്ക് കുതിച്ചുയരുന്ന ഇറച്ചിക്കോഴി വില അധികബാധ്യതയാകും



