മദ്യപാനം ചോദ്യം ചെയ്തതിനെച്ചൊല്ലി സംഘർഷം: വിനോദ സഞ്ചാരികളെ പിന്തുടർന്ന് ആക്രമിച്ചയാളുകൾ പിടിയിൽ.

ഇടുക്കി : പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വിനോദസഞ്ചാരികളെ പിന്തുടർന്ന് ആക്രമിച്ച പുത്തൻചന്ത സ്വദേശികളായ മഠത്തിൽ ഷിബിൻ നൂറുദ്ദിൻ (31), കുറ്റിക്കാട്ട് വീട്ടിൽ ഷാരോൺ കെ.എസ്. (39), പുതുപ്പറമ്പിൽ അഫ്സൽ നാസർ (27), കുറ്റിക്കാട്ട് വീട്ടിൽ ഷാലു സുധാകരൻ (32), നിരപ്പേൽ ഷിയാസ് (44), പുതുപ്പറമ്പിൽ അരുൺ പി മോഹൻ (23), കിഴക്കുംമുറിയിൽ രാഹുൽ (27), പുതുപ്പറമ്പിൽ ഫാസിൽ മുഹമ്മദ് (19), ചീരാനംകുഴിയിൽ അൽ റാഹം (18), മുളംകായം സ്വദേശി രാജ ഭവൻ വീട്ടിൽ ശരത് (26) എന്നിവരെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു.
24.03.2026 തിയതി മുണ്ടക്കയത്ത് വെച്ച് കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പുത്തൻചന്ത സ്വദേശി ആസിഫിനെ തിരുവനന്തപുരം സ്വദേശികളായ വിനോദസഞ്ചാരികൾ അധിക്ഷേപിച്ചിരുന്നു. തുടർന്ന് ആസിഫിന്റെ പിതാവ് ഷിയാസും സുഹൃത്തുക്കളും ചേർന്ന്
മൂന്ന് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ആയി വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് പെരുവന്താനത്തും കുട്ടിക്കാനത്തും വെച്ച് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ വിനോദസഞ്ചാരികളുടെ വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും യാത്രക്കാരെ മർദ്ദിക്കുകയും റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇൻസ്പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് എംജി, സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജി പി, ജയലാൽ,സിവിൽ പോലീസ് ഓഫീസർമാരായ ജോമോൻ, മനോഷ് എന്നിവരുടെ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ റിമാൻഡ് ചെയ്തു .



