KeralaLatest NewsLocal news

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 27 സ്ഥാനാര്‍ത്ഥികള്‍


നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി വ്യാഴാഴ്ച്ച സമാപിച്ചപ്പോള്‍ ജില്ലയില്‍ മത്സരരംഗത്തുള്ളത് 27 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് തൊടുപുഴ അസംബ്ലി നിയോജകമണ്ഡലത്തിലാണ് എട്ട് പേര്‍. അപു ജോണ്‍ ജോസഫ് (കേരളാ കോണ്‍ഗ്രസ്), സിറിയക്ക് ചാഴികാടന്‍ (കേരളാ കോണ്‍ഗ്രസ് എം), റോയി വാരികാട്ട് (ട്വന്റി 20),  ബേസില്‍ ജോണ്‍ (എ.എ.പി), അഫ്‌സല്‍ എം.ബി (എസ്.ഡി.പി.ഐ), പി.ടി വര്‍ഗീസ് (എസ്്. യു. സി. ഐ), അജയ്. വി മാരാര്‍ (സ്വതന്ത്രന്‍), ജോമോന്‍ ജോണ്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുള്ളത്.

ദേവികുളം നിയോജക മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. എ.രാജ (സി.പി.ഐ(എം), എഫ്.രാജ (കോണ്‍ഗ്രസ്) എസ്. രാജേന്ദ്രന്‍ (ബി.ജെ.പി) വി.ബി രാജേന്ദ്രന്‍ (ബി.എസ്.പി),  സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എം ചെല്ലദുരൈ, സെല്‍വി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

ഇടുക്കി നിയോജക മണ്ഡലത്തില്‍ റോഷി അഗസ്റ്റിന്‍ (കേരളാ കോണ്‍ഗ്രസ് (എം), റോയി കെ പൗലോസ് (കോണ്‍ഗ്രസ്) പ്രതീഷ് പ്രഭ (ബി.ഡി. ജെ. എസ്),  ഷിജോ ആന്റണി (ബി.എസ്.പി), എന്നിവരുള്‍പ്പെടെ 4 പേരാണ് ജനവിധി തേടുന്നത്.

ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നാല് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സേനാപതി വേണു (കോണ്‍ഗ്രസ്), കെ.കെ ജയചന്ദ്രന്‍ (സി.പി. ഐ എം), സംഗീത വിശ്വനാഥന്‍(ബി.ഡി. ജെ. എസ്), പി.കെ സജീവന്‍ (ബി.എസ്.പി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

പീരുമേട് നിയോജകമണ്ഡലത്തില്‍ അഞ്ച് പേരാണ് മത്സരരംഗത്തുള്ളത്. സിറിയക്ക് തോമസ് (കോണ്‍ഗ്രസ്), കെ. സലിംകുമാര്‍ (സി.പി.ഐ), രതീഷ് വരകുമല (ബി.ജെ.പി), കെ.മുരളി (ബി. എസ്.പി), ജോസഫ് ജേക്കബ് (എ.എ.പി) എന്നിവരാണ് ജനവിധി തേടുന്നത്.

ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 71 നാമനിര്‍ദേശപത്രികകളാണ്. ഇതില്‍ ഒന്‍പത് പത്രികകള്‍ തള്ളി. ആറ് പത്രികകള്‍ പിന്‍വലിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!