KeralaLatest NewsLocal news

യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രതിപക്ഷ നേതാവ് ആനച്ചാലില്‍ എത്തി

അടിമാലി: ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആനച്ചാലില്‍ എത്തി. രാവിലെ 11 മണിയോടെയായിരുന്നു ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആനച്ചാലില്‍ എത്തിയത്. ആനച്ചാല്‍ ടൗണില്‍ ക്രമീകരിച്ചിരുന്ന പൊതു സമ്മേളന വേദിയില്‍ പ്രതിപക്ഷ നേതാവ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

തെലങ്കാന പഞ്ചായത്ത് ഗ്രാമവികസന വകുപ്പ് മന്ത്രി ദന്‍സാരി അനസൂയ കണ്‍വന്‍ഷനില്‍ സംസാരിച്ചു. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ്, മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ, യുഡിഎഫിന്റെ വിവിധ നേതാക്കളും തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംബന്ധിച്ചു. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആനച്ചാലില്‍ എത്തിയ പ്രതിപക്ഷ നേതാവിന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശോജ്വലമായ സ്വീകരണം ഒരുക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!