
മൂന്നാര്‍:മൂന്നാര്‍ ഗ്യാപ്പ് റോഡ് ഭാഗത്ത് റോഡിലേക്ക് പാറ കഷ്ണങ്ങള്‍ അടര്‍ന്നു വീണു. ഇന്ന് രാവിലെയോടെയാണ് മൂന്നാര്‍ ഗ്യാപ്പ് റോഡ് ഭാഗത്ത് റോഡിലേക്ക് പാറ കഷ്ണങ്ങള്‍ അടര്‍ന്നു വീണത്. റോഡരികില്‍ മല മുകളില്‍ നിന്നും ചെറിയ പാറ കഷ്ണങ്ങള്‍ അടര്‍ന്ന് റോഡിലേക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റപകടങ്ങള്‍ ഒഴിവായി.
സമീപവാസികളുടെ നേതൃത്വത്തില്‍ അടര്‍ന്ന് വീണ പാറക്കഷണങ്ങള്‍ റോഡരികിലേക്ക് മാറ്റി.ദേശിയപാത നവീകരണത്തിന് ശേഷം മുമ്പ് മഴക്കാലങ്ങളില്‍ ഗ്യാപ്പ് റോഡ് ഭാഗത്ത് മലയിടിച്ചില്‍ പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മലയിടിച്ചില്‍ സംഭവിച്ചിരുന്നില്ല. ഇടവേളക്ക് ശേഷമാണിപ്പോള്‍ വീണ്ടും ഗ്യാപ്പ് റോഡ് ഭാഗത്ത് ചെറിയ പാറ കഷ്ണങ്ങള്‍ അടര്‍ന്ന് റോഡിലേക്ക് പതിച്ചിട്ടുള്ളത്..



