Latest News

രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സമയമായി’; വനിത സംവരണ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി

വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് വോട്ടെടുപ്പ് നടക്കാനിരിക്കെ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണം. എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. വനിതകളുടെ വികാരത്തെ വേദനിപ്പിക്കുന്ന നടപടികൾ ചെയ്യരുത്. അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർത്ഥിക്കുന്ന. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെൻറിനെ ഉറ്റു നോക്കുകയാണ്. സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. ദശലക്ഷക്കണക്കിന് സ്ത്രീകൾ നമ്മളെ ഉറ്റുനോക്കുന്നു. രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സമയമായി. രാജ്യത്തെ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ നിഷേധിക്കരുത്.

ഭേദഗതി പാസായാൽ രാജ്യത്തെ ജനാധിപത്യം കൂടുതൽ കരുത്താർജ്ജിക്കും. ചരിത്രം കുറിക്കാൻ എല്ലാ അംഗങ്ങളും ഒന്നിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്തെ സ്ത്രീകൾ കൂടുതൽ ശാക്തീകരിക്കപ്പെടും. വോട്ട് ചെയ്യുന്നതിനുമുമ്പ് സ്വന്തം വീട്ടിലെ സ്ത്രീകളെക്കുറിച്ച് ഓർകാണാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!