CrimeKeralaLatest NewsLocal news

മൂന്നാറില്‍  കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധര്‍

മൂന്നാര്‍: കടുത്ത വേനലില്‍ ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍,  മൂന്നാറില്‍  കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹ്യവിരുദ്ധര്‍. കുടിവെള്ള വിതരണം നടത്തുന്ന പഞ്ചായത്ത് ടാങ്കിലെ പൈപ്പുകളാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. മൂന്നാര്‍ പഞ്ചായത്തിന്റെ  കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് എംജി നഗറിനും ലക്ഷം നഗറിനും സമീപമായി മലമുകളില്‍ സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കിന്റെ പൈപ്പുകള്‍ പൂര്‍ണമായും നശിപ്പിച്ച രീതിയില്‍ കണ്ടെത്തിയത്.

രണ്ട് വാര്‍ഡുകളിലായി ഏകദേശം മൂവായിരത്തിലധികം കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇതുമൂലം മുടങ്ങിയത്. കുടിവെള്ള പൈപ്പുകള്‍ നശിപ്പിച്ചത് സാമൂഹ്യവിരുദ്ധരാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുടിവെള്ള പൈപ്പുകള്‍ നശിപ്പിച്ചതോടെ ടാങ്കില്‍ ഉണ്ടായിരുന്ന വെള്ളം മുഴുവന്‍ വെറുതെ പാഴായി. ടാങ്കില്‍ നിന്ന് പുറത്തേക്ക് പോകുന്ന പൈപ്പുകള്‍ പൂര്‍ണമായും വെട്ടി നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ എംജി നഗര്‍, ലക്ഷം നഗര്‍, രാജീവ് നഗര്‍ തുടങ്ങിയവടങ്ങളിലെ ആളുകള്‍ പ്രതിഷേധവുമായി എത്തി.

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസിലും പരാതി നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!