KeralaLatest NewsLocal news

മധ്യവേനല്‍ അവധി;ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാന്‍ സഞ്ചാരികളുടെ തിരക്ക്

അടിമാലി: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് യാത്രാമധ്യേ കണ്ടു പോകാവുന്നൊരിടമാണ് ഇഞ്ചത്തൊട്ടി ഗ്രാമവും സമീപമുള്ള ഇഞ്ചത്തൊട്ടി തൂക്കുപാലവും. പരന്നൊഴുകുന്ന പെരിയാറിന് മുകളിലൂടെ എറണാകുളം ജില്ലയിലെ കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയില്‍ നിന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയിലേക്കുള്ള നടപാലമാണിത്. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയ തൂക്കുപാലങ്ങളില്‍ ഒന്ന്.185 മീറ്ററോളം നീളമുണ്ട് ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്.

കേരളസര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് യാത്രാമധ്യേ കണ്ടു പോകാവുന്നൊരിടമാണ് ഇഞ്ചത്തൊട്ടി ഗ്രാമവും സമീപമുള്ള ഇഞ്ചത്തൊട്ടി തൂക്കുപാലവും. താഴെ നിരന്നൊഴുകുന്ന പെരിയാറിന്് മുകളിലൂടെ നടത്തത്തിനൊത്ത് ചാഞ്ചാടുന്ന തൂക്കുപാലത്തിലൂടെ അക്കരെയിക്കരെ എത്തി കാഴ്ച്ചകള്‍ കാണാം. പാലത്തിന് മുകളില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്താം.

പുഴയുടെയും പുഴയുടെ ഇരുകരകളിലേയും പരന്ന ഗ്രാമീണ ഭംഗി കണ്ടാസ്വദിക്കാം. പുഴക്കരയില്‍ ഇറങ്ങി മതിവരുവോളം ഇരുന്ന് വിശ്രമിക്കാം. പാലത്തിലൂടെ അക്കരെയിക്കരെയുള്ള യാത്ര ചിലര്‍ക്കുള്ളിലെങ്കിലും ഒരല്‍പ്പം ചിങ്കിടിപ്പുളവാക്കും. കോതമംഗലത്തും നിന്നും നേര്യമംഗലത്തു നിന്നും ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്കെത്താന്‍ മാര്‍ഗ്ഗമുണ്ട്. മധ്യവേനല്‍ അവധിയായതോടെ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിലേക്ക് സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!