KeralaLatest NewsLocal news
കല്ലാർകുട്ടി ടൗണിൽ വാഹനാപകടം: ഭാരം കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു

അടിമാലി:അടിമാലി കുമളി ദേശിയപാതയിൽ കല്ലാർകുട്ടി ടൗണിലാണ് അപകടം സംഭവിച്ചത്. ഐസ് കയറ്റി വരികയായിരുന്ന ലോറി പാതയോരത്തേക്ക് മറിയുകയായിരുന്നു. അടിമാലി ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
ടൗണിന് സമീപമുള്ള ഇറക്കമിറങ്ങുന്നതിനിടയിൽ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടമായതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വാഹനം മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന ഐസ് റോഡിലേക്ക് പതിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. നിലവിൽ ദേശിയപാതയിൽ ഗതാഗത തടസ്സമില്ല.



