
തൊടുപുഴ: കുടയത്തൂർ പുളിമുട്ടിൽ അനസ്സ് (31)-നാണ്
തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ്
കോടതി 10 വർഷത്തെ കഠിന തടവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. 2021 ഏപ്രിൽ മാസം ആണ് കേസിനു ആസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമവും ബലാൽസംഗവും ചെയ്യുകയായിരുന്നു. തൊടുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർമാരായിരുന്ന വി.സി വിഷ്ണു കുമാർ, ശിവകുമാർ, സുമേഷ് സുധാകരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.



