KeralaLatest NewsLocal news

മാങ്കുളം കുവൈറ്റ് സിറ്റിയില്‍ കയറ്റം കയറുന്നതിനിടെ ട്രാവലര്‍ പിറകോട്ട് ഉരുണ്ട് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറി

മാങ്കുളം: മാങ്കുളം ആനക്കുളം റോഡില്‍ കുവൈറ്റ് സിറ്റിയില്‍ ഇന്നുച്ചയോടെയായിരുന്നു അപകടം നടന്നത്. വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. വാഹനം കുവൈറ്റ് സിറ്റിയില്‍ നിന്നുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പിറകോട്ടുരുളുകയും പാതയോരത്തുണ്ടായിരുന്ന സ്‌പൈസസ് ഷോപ്പിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.

അപകടത്തില്‍ നിന്നും യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.വാഹനം പാഞ്ഞ് കയറിയതിനെ തുടര്‍ന്ന് വ്യാപാരസ്ഥാപനത്തിന് കേടുപാടുകള്‍ സംഭവിച്ചു. ട്രാവലര്‍ ആനക്കുളം ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. കുവൈറ്റ് സിറ്റിയില്‍ നിന്നാരംഭിക്കുന്ന കൊടും കയറ്റത്തില്‍ മുമ്പും സമാനരീതിയില്‍ വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!