KeralaLatest NewsLocal news

അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് റോഡിൽ നിന്നും തെന്നിമാറി അപകടം

അടിമാലി : അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് റോഡ് സൈഡില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ് ബസിന്റെ ഇടതുഭാഗത്തെ പിന്‍ചക്രങ്ങള്‍ പൂര്‍ണമായും റോഡില്‍ നിന്നും തെന്നി മാറുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസ് കല്ലില്‍ തങ്ങി നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.

അടിമാലിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!