CrimeKeralaLatest NewsLocal news
ഒരുമാസമായി കാണ്മാനില്ല, ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; വീടിൻറെ പരിസരത്ത് ശരീരഭാഗം കണ്ടെത്തി

ഇടുക്കിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടം പച്ചടിയിലാണ് സംഭവം. മേരിക്കുട്ടി മകൻ റെജി എന്നിവരെ ഒരുമാസമായി കാണാതായിരുന്നു. വീടിൻറെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗം കണ്ടെത്തി. ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തും.
മേരിക്കുട്ടി, ഇവരുടെ മകന് റെജി എന്നിവരെ ഒരു മാസമായി കാണാനില്ലെന്ന് മേരിക്കുട്ടിയുടെ മകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കാണാതായവരുടെതാണോ മൃതദേഹം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തിയാലേ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂ



