KeralaLatest NewsLocal news

സ്വകാര്യ സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലെ ഉപകരണത്തില്‍ വിദേശ വനിതയുടെ കൈ കുടുങ്ങി: വിരൽ അറ്റുപോയി

അടിമാലി : ആനച്ചാൽ കുഞ്ചിത്തണ്ണിയിൽ സ്വകാര്യ സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ വിനോദസഞ്ചാരിയായ സ്ത്രീയുടെ കൈക്ക് പരിക്കേറ്റു. വിനോദ ഉപകരണത്തില്‍ കൈ കുടുങ്ങി വിരലുകള്‍ അറ്റുപോയതായാണ് വിവരം. തമിഴ്‌നാട് ചെന്നൈ സ്വദേശി ഷര്‍മിള ബാനുവിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!