CrimeKeralaLatest NewsLocal news

പൊതുവിപണിയില്‍ കോഴിയിറച്ചി വില കുതിക്കുന്നു.

അടിമാലി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുവിപണിയില്‍ കോഴിയിറച്ചി വില കുതിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മാത്രം ഇറച്ചിക്കോഴിയുടെ വിലയില്‍ ഉണ്ടായത് 40 രൂപ മുതല്‍ 50 രൂപായുടെ വരെ വര്‍ധനവാണ്. ജില്ലയില്‍ പലയിടത്തും നിലവില്‍ കോഴിയിറച്ചിയുടെ ചില്ലറ വില്‍പ്പന വില 175 രൂപ കടന്നു. ഇറച്ചിക്കോഴിയുടെ ലഭ്യത ഇടിഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ രണ്ട് മാസമായി കേരളത്തിലും തമിഴ്‌നാട്ടിലും അസഹനീയമായ ചൂടും ജലലഭ്യത കുറവും നേരിട്ടിരുന്നു. ഇത് കോഴി ഫാമുകളില്‍ വലിയ തോതില്‍ കോഴികുഞ്ഞുങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമായതായി പറയപ്പെടുന്നു.

ഇതോടെ കോഴിയിറച്ചി ലഭ്യതയില്‍ ഇടിവ് വരികയും ആവശ്യകത ഏറുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തിയിരുന്നു ഇറച്ചിക്കോഴിയുടെ അളവില്‍ കുറവ് വന്നു. ഇത്തരം കാര്യങ്ങള്‍ ഇപ്പോഴത്തെ കോഴിയിറച്ചിയുടെ വില വര്‍ധനവിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. വില വര്‍ധിച്ചതോടെ ചെറുകിട വില്‍പ്പന ശാലകളില്‍ കോഴിയിറച്ചിയുടെ വില്‍പ്പന കുറഞ്ഞു. തീന്‍മേശയില്‍ കോഴി വിഭവം വിളമ്പണമെങ്കില്‍ നിലവില്‍ സാധാരണക്കാരന്റെ കൈപൊള്ളും. ഉയര്‍ന്ന കോഴി വില ഹോട്ടല്‍ മേഖലക്കും തിരിച്ചടിയാണ്.

ആവശ്യകാര്‍ക്ക് കോഴി വിഭവങ്ങള്‍ വിളമ്പണമെങ്കില്‍ ഹോട്ടലുടമകള്‍ക്ക് കുതിച്ചുയരുന്ന ഇറച്ചിക്കോഴി വില അധികബാധ്യതയാകും. മഴക്കാലമെത്തുകയും ലഭ്യത വര്‍ധിക്കുകയും ചെയ്യുന്നതോടെ ഇറച്ചിക്കോഴി വിലയില്‍ ഇടിവുണ്ടായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!