KeralaLatest NewsLocal news

നേര്യമംഗലം ദേശീയപാത നിർമ്മാണം: ലാൻഡ് റവന്യൂ കമ്മീഷണർ സ്ഥലം സന്ദർശിച്ചു

അടിമാലി : ദേശീയപാത 85ൽ ലാൻഡ് റവന്യൂ കമ്മീഷണർ പരിശോധന നടത്തി. നേര്യമംഗലം – മുതൽ വാളറ വരെയുള്ള 14 കിലോമീറ്ററിലെ നിർമ്മാണം അടിയന്തരമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ലാൻഡ് റവന്യു കമ്മീഷണർ കെ.ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ദേശീയപാതയിൽ പരിശോധന നടത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ദേശീയപാതയുടെ നിർമ്മാണം അടിയന്തരമായി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഈ വിഷയത്തിൽ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യമന്ത്രിയെ കണ്ടു നിവേദനം നൽകിയിരുന്നു. ഉദ്യോഗസ്ഥ സംഘം നേര്യമംഗലം മേഖലയിലെ അപകടാവസ്ഥയിൽ ഇരിക്കുന്ന മേഖലകളും, അടിമാലി ലക്ഷംവീട് നഗറിന് സമീപം മണ്ണിടിഞ്ഞുവീണ് അപകടമുണ്ടായ സ്ഥലവും സന്ദർശിച്ചു. തുടർന്ന് അടിമാലി വില്ലേജിൽ എത്തി സ്ഥലത്തിൻറ രേഖകൾ പരിശോധിച്ചു. സംഘത്തോടൊപ്പം ദേവികുളം എംഎൽഎ എഫ് രാജ , ഇടുക്കി ജില്ലാ കളക്ടർ ഡോക്ടർ ദിനേശൻ ചെറുവത്ത്, ദേവികുളം സബ് കളക്ടർ ആര്യ വി.എം. ഐ.എ.എസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാലവർഷം പടിവാതുക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായി മഴ പെയ്താൽ നേര്യമംഗലം വനമേഖലയിലെ റോഡ് അപകടാവസ്ഥയിലാകും , ഇത് യാത്രക്കാരുടെ ജീവനു ഭീഷണിയാകും എന്നീ കാരണങ്ങളാണ് അടിയന്തര പരിശോധനയ്ക്ക് ഇടയാക്കിയത്.


വനമേഖലയിലെ റോഡ് നിർമ്മാണം തടസ്സപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുന്നു. തൊടുപുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ എം എൻ ജയചന്ദ്രൻ. കോടതിയിൽ തടസ്സ ഹർജിനൽകി. ഇതിന് അനുകൂലമായി അഡീഷണൽ ചീഫ് സെക്രട്ടറിയും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് ദേശീയപാതയുടെ നിർമ്മാണം തടസ്സപ്പെട്ടത്. ഇതിൻറെ പേരിൽ വലിയ ബഹു ജന സമരവും, ഹർത്താലുകളും നടന്നു. ഇതിൻറെ അടിസ്ഥാനത്തിൽ റോഡിൻറ പുനർ നിർമാണം
സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുവാൻ ഹൈക്കോടതി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അന്തിമ തീരുമാനത്തിനായി ചീഫ് സെക്രട്ടറി മൂന്ന് അംഗസമിതിയെ രൂപീകരിച്ചു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സമിതിയുടെ റിപ്പോർട്ട് സർക്കാരിൽ ചീഫ് സെക്രട്ടറി സമർപ്പിച്ചില്ല. ഇടതു സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മനപ്പൂർവ്വം നീട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്. പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തിയതോടെ ഈ വിഷയത്തിൽ അടിയന്തിര തീരുമാനം എടുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. എംപി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിക്കുകയും, നടപടി ഊർജ്ജതമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ഇതിൻറ അടിസ്ഥാനത്തിൽ കൂടിയാണ് ലാൻഡ് റവന്യൂ കമ്മീഷണർ വനമേഖലയിൽ എത്തിയത് എന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!