KeralaLatest NewsLocal news

മൂന്നാർ കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം; രക്ഷാപ്രവർത്തനം ദുഷ്കരം

മൂന്നാർ : ചിന്നക്കനാൽ കൊളുക്കുമലയിലെ സിംഹപാറയിൽ നിന്നും യുവാവ് അഗാധമായ കൊക്കയിലേക്ക് ചാടി. ചെന്നൈ അഭിരാമപുരം സ്വദേശി എൻ. ദ്രാവിനേഷ് (25) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. യുവാവ് ഓടിപ്പോയി കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

പ്രണയനൈരാശ്യമെന്ന് സംശയം
യുവാവിന്റേത് ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പ്രണയനൈരാശ്യത്തെ തുടർന്നാണ് ദ്രാവിനേഷ് ചാടിയതെന്ന സംശയത്തിലാണ് പോലീസ്. സംഭവത്തിൽ ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനം അതീവ ദുഷ്കരം:

അപകടം നടന്ന സിംഹപാറ ഭാഗം അഗാധമായ കൊക്കയായതിനാൽ കേരള പരിധിയിൽ നിന്നും താഴേക്ക് ഇറങ്ങി രക്ഷാപ്രവർത്തനം നടത്തുക അസാധ്യമാണ്. തമിഴ്‌നാട്ടിലെ കൊരങ്ങിണി ഭാഗത്തുനിന്നുള്ള മലനിരകൾ വഴി മാത്രമേ അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിക്കൂ.

അടിയന്തര നടപടികളുമായി ഫയർഫോഴ്‌സ്:

വിവരമറിഞ്ഞ് മൂന്നാർ ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മലനിരകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് തമിഴ്‌നാട് ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയും അവരുടെ അടിയന്തര സഹായം തേടുകയും ചെയ്തിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരും തദ്ദേശവാസികളും സംയുക്തമായി രക്ഷാപ്രവർത്തനത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!