KeralaLatest NewsLocal news

ആലുവാ-മൂന്നാർ രാജപാത പുനസ്ഥാപിക്കണം: വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ എട്ടാം തീയതി സന്ദർശനം നടത്തും

കോതമംഗലം: ആലുവാ-മൂന്നാർ രാജപാത പുനസ്ഥാപിക്കണമെന്ന നാടിൻ്റെ ദീർഘകാലമായുള്ള ആവശ്യത്തിന് പ്രതീക്ഷയേകി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഈ മാസം എട്ടാം തീയതി പ്രദേശം സന്ദർശിക്കും.

സ്ഥലം സന്ദർശിച്ച് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന ഷിബു തെക്കുംപുറം എം.എൽ.എയുടെ അഭ്യർത്ഥന മാനിച്ചാണ് മന്ത്രിയുടെ ഈ സന്ദർശനം. കോതമംഗലത്തെ ടൂറിസം മേഖലയ്ക്കും, ഇടമലക്കുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ വികസനത്തിനും ഏറെ സാധ്യതകൾ തുറന്നു നൽകുന്നതാണ് ഈ പദ്ധതി.

വർഷങ്ങളായി കോതമംഗലം ജനത ഉന്നയിക്കുന്ന ഈ പ്രധാന ആവശ്യത്തിന്മേൽ മന്ത്രിയുടെ സന്ദർശനം നിർണ്ണായക തീരുമാനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

​ഈ മാസം എട്ടാം തീയതി നടക്കുന്ന സന്ദർശനത്തിൽ വനംവകുപ്പ് മന്ത്രിയോടൊപ്പം ഡീൻ കുര്യാക്കോസ് എം.പി, ദേവികുളം എം.എൽ.എ എ. രാജ, കുട്ടമ്പുഴ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും പങ്കുചേരും.

        സന്ദർശനത്തിന് മുന്നോടിയായി ഏഴാം തീയതി വൈകിട്ട് ആറ് മണിക്ക് കോതമംഗലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ വെച്ച് മന്ത്രി ജനപ്രതിനിധികളുമായും കർഷക സംഘടനാ നേതാക്കളുമായും പ്രത്യേക ചർച്ച നടത്തും. രാജപാത യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിന് അത് ഗതിവേഗം കൂട്ടുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!