Latest NewsLocal news

ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവ് ദീപ ബിജുവിന് ഹോളി ഫാമിലി ഹോസ്പിറ്റലിൽ അനുമോദനം

തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് കരസ്ഥമാക്കിയ ദീപ ബിജുവിനെ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ വെച്ച് ആദരിച്ചു. മുതലക്കോടം ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിങ്ങിലെ 11-ാമത്തെ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ദീപ ബിജു 1994 -96 കാലഘട്ടത്തിലാണ് ഇവിടെ നിന്നും നഴ്‌സിംഗ് പഠനം പൂർത്തിയാകുന്നത്.


രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ ദീപ കഴിഞ്ഞ 30 വർഷമായി കേന്ദ്ര ഭരണ പ്രദേശമായ ഡാമൻ & ഡ്യു വിൽ സേവനം ചെയ്തുവരികയാണ് .
ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട്, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോളി ജോർജ് എന്നിവർ ചേർന്ന് ദീപ ബിജുവിനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി.


നഴ്സിങ് രംഗത്ത് ദീപ ബിജു കാഴ്ചവെച്ച മാതൃകാപരമായ സേവനങ്ങളും സമർപ്പണബോധവുമാണ് ഈ ദേശീയ അംഗീകാരത്തിന് അർഹയാക്കിയതെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ദീപയുടെ ഈ നേട്ടം സ്ഥാപനത്തിനും സഹപാഠികൾക്കും ഏറെ അഭിമാനകരമാണെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട് S.H പറഞ്ഞു.
ചടങ്ങിൽ ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിങ് മുൻ പ്രിൻസിപ്പൽമാർ, മുൻ ട്യൂട്ടർമാർ, ഹോസ്പിറ്റൽ സ്റ്റാഫ്, നഴ്സിങ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!