മൂന്നാർ മേഖലകളിൽ വന്യജീവി ആക്രമം രൂക്ഷം : ഒരാഴ്ചയ്ക്കിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 5 പശുക്കൾ..

മൂന്നാർ : എസ്റ്റേറ്റ് തൊഴിലാളികളുടെ ഏക ഉപജീവനമാർഗമായ പശുക്കളാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ അഞ്ചു പശുക്കൾ കൊല്ലപ്പെടുകയും രണ്ടു പശുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. സൈലന്റവാലി, ഗുണ്ടുമല, ദേവികുളം മേഖലകളിലാണ് വന്യജീവി ആക്രമണം രൂക്ഷമായിരിക്കുന്നതെന്ന് കർഷകർ പറയുന്നു.
എസ്റ്റേറ്റ് ജോലിക്കൊപ്പം പശു വളർത്തലാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പ്രധാന വരുമാനം മാർഗ്ഗം. കഴിഞ്ഞ ദിവസങ്ങളിൽ തെന്മല ഭാഗത്ത് രണ്ടു പശുക്കളെയും ദേവികുളം മേഖലയിൽ രണ്ടു പശുക്കളെയും രാവിലെ സൈലന്റ് വാലിയിൽ ഒരു പശുവിനെയും വന്യജീവി ആക്രമിച്ചു കൊലപ്പെടുത്തി. രണ്ടു പശുക്കൾക്ക് പരിക്കേറ്റു.
വളർത്തു മൃഗങ്ങൾക്ക് മാത്രമല്ല ജോലിക്ക് പോകുന്ന തോട്ടം തൊഴിലാളികൾക്കും സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ജീവന് ഭീഷണി ആയിരിക്കുകയാണ് ഈ വന്യജീവി ആക്രമണം . അതേസമയം വനം വകുപ്പ് മേഖലയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആക്രമണം നടത്തുന്ന വന്യജീവിയെ കൂട് വെച്ച് പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം .



