Local news

‘ജനകീയ ശുചിത്വ മുന്നേറ്റ പദ്ധതി’ ക്ലീൻ അടിമാലി: പങ്കാളിത്ത യോഗം ചേർന്നു…

അടിമാലി :അടിമാലി ഗ്രാമപഞ്ചായത്തിൽ ‘ജനകീയ ശുചിത്വ മുന്നേറ്റ പദ്ധതി’ ക്ലീൻ അടിമാലി നടപ്പാക്കുന്നതിന് മുന്നോടിയായി പദ്ധതി പങ്കാളിത്ത യോഗം ചേർന്നു. ഓർക്കല ഇന്ത്യ (ഈസ്റ്റേൺ) ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് മൂന്ന് കോടി രൂപ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അടിമാലിയിലെ മലിനജല ശുദ്ധീകരണത്തിന് 25 ലക്ഷം രൂപയുടെ പദ്ധതിയും ഓർക്കല ഇന്ത്യ (ഈസ്റ്റേൺ) ഗ്രൂപ്പ് പഞ്ചായത്തിൽ നടപ്പാക്കുന്നുണ്ട്. അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

സാമൂഹിക പങ്കാളിത്തത്തോടെയാണ് പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ. മൂന്ന് വർഷം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.
ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സമൂഹ പങ്കാളിത്തം, തൊഴിലാളി ക്ഷേമം, സുസ്ഥിര വികസനം, ടൗൺ സൗന്ദര്യ വത്കരണം എന്നിവയെ ഒരുമിപ്പിച്ച് മൂന്ന് വർഷം കൊണ്ട് നടപ്പാക്കുന്ന സമഗ്രമായ ബ്രഹത് പദ്ധതിയായിട്ടാണ് ക്ലീൻ അടിമാലി വിഭാവനം ചെയ്തിട്ടുള്ളത്.

ശാസ്ത്രീയവും, കാര്യക്ഷമവുമായ മാലിന്യ സംസ്കരണം, ഹരിത കർമ്മ സേനയുടെ തൊഴിൽ സാഹചര്യവും വരുമാനവും മെച്ചപ്പെടുത്തുക, വീടുകളിലും സ്ഥാപനങ്ങളിലും ശാസ്‌ത്രീയ മാലിന്യം സംസ്‌കരണം പ്രോത്സാഹിപ്പിക്കുക, പൊതു സ്ഥലങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ശുചിത്വ സംവിധാനം മെച്ചപ്പെടുത്തുക, മാലിന്യ നിർമ്മാണം കുറയ്ക്കുന്നതിനും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ബോധവത്കരണം നൽകുക, അടിമാലിയെ മാതൃക ശുചിത്വ പഞ്ചായത്തായി ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.സെർവ് റൂറൽ അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഓപ്പറേഷൻ ഹെഡ് മുസമ്മിൽ പദ്ധതി വിശദീകരണം നടത്തി.

അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റൈഹാനത്ത് ഷുക്കൂർ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി.കെ ഷാജി, മനീഷ് നാരായണൻ, ബേബി ജോസഫ് അഞ്ചേരി, ലത സലി, മഞ്ജു ബിജു, ഗ്രാമപഞ്ചയാത്ത് സെക്രട്ടറി ആർ. നന്ദകുമാർ, അസിസ്‌റ്റൻ്റ് സെക്രട്ടറി കൃഷ്‌ണപിള്ള, എസ് ശില്പ എന്നിവർ സംസാരിച്ചു.വ്യാപരി വ്യവസായികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, ജനപ്രതിനിധികൾ, രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങി നിരവധി പേർ പദ്ധതി പങ്കാളിത്ത യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!