Local news

ദേവികുളം എംഎൽഎ എഫ് രാജയുടെ നന്ദി പര്യടന യാത്ര ബൈസൺവാലി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നടന്നു.

അടിമാലി : വോട്ടർമാരെ കണ്ട് നന്ദി അറിയിക്കുന്നതിനായി ദേവികുളം എംഎൽഎ എഫ് രാജ ബൈസൺവാലി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നന്ദി പര്യടന യാത്ര നടത്തി. ഇന്നലെ രാവിലെ പൊട്ടൻക്കാട്ടിൽ നിന്നും ആരംഭിച്ച യാത്ര യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ഒ ആർ ശശി ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സ്വീകരണം നൽകുകയും വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി അറിയിക്കുകയും ചെയ്തു. നന്ദി പര്യടന യാത്രയുടെ സമാപന സമ്മേളനം 20 ഏക്കറിൽ നടന്നു. ജില്ലാ ചെയർമാൻ വി.ജെ ജോസഫ് സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ എംഎൽഎ എഫ് രാജ മറുപടി പ്രസംഗം നടത്തി.

പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ചു 20ഏക്കറിൽ റാലി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ്റ് സിജു ജേക്കബ് യേഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം എം ബേബി, ഷാബു കെ എം , രതീഷ് റ്റി എം, ബേബി ചെറുപുഷ്പം, സുധർലാൽ, അലോഷി തിരുതാളി,മോഹനൻ കൊട്ടാരത്തിൽ, ഷാലറ്റ് ഫ്രാൻസീസ്, ഗുണശേഖരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!