KeralaLatest News

സംസ്ഥാനത്ത് കാലവർഷം ശക്തം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ മഴ കനത്തേക്കും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.യാത്രകൾ ഒഴിവാക്കുകകനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള ഗതാഗതം പൂർണമായും ഒഴിവാക്കാൻ വാഹനയാത്രക്കാർ ശ്രദ്ധിക്കണം. മഴക്കാലമായതിനാൽ റോഡുകളിൽ വാഹനങ്ങൾ തെന്നിമാറാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും പ്രത്യേകം ശ്രദ്ധിക്കണം. വിനോദസഞ്ചാരികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിനും ജനപ്രതിനിധികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതിശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വൈദ്യുതി കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ കാൽനട യാത്രക്കാരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയം തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകളെ ഫോൺ വഴി വിവരം അറിയിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!