KeralaLatest NewsLocal news

അടിമാലിയിൽ കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്കുള്ള ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു.

അടിമാലി : റിഥം 2026 എന്ന പേരിലാണ് അടിമാലിയിൽ കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി നടക്കുന്നത്. അടിമാലി ഗ്രാമ പഞ്ചായത്ത് ഹാളിൽ ഇന്ന് മുതൽ 3 ദിവസങ്ങളിലായിട്ടാണ് പരിശീലന പരിപാടി നടക്കുന്നത്. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജോളി സജീവ് അധ്യക്ഷത വഹിച്ചു. വിവിധയാളുകൾ പരിശീലന പരിപാടിയിൽ ക്ലാസുകൾ നയിച്ചു. കൊന്നത്തടി, പള്ളിവാസൽ,ബൈസൺവാലി,മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ നിന്നുള്ള സി ഡി എസ് അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. അടിമാലി ഗ്രാമ പഞ്ചായത്തംഗം രജിത റോയി, ജയവിജയൻ, സുനോയി ഷാജി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!