Business

നാല് ദിവസത്തെ ഇടിവിന് സഡന്‍ ബ്രേക്ക്; സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു

നാല് ദിവസത്തെ ഇടിവിന് സഡന്‍ ബ്രേക്കിട്ട് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് മാത്രം പവന് 1080 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,320 രൂപയായി. ഗ്രാമിന് 135 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,040 രൂപയുമായി. (gold rate kerala hiked today)സ്വര്‍ണത്തിന്റെ മൊത്തവ്യാപാരത്തിന്റെ അടിസ്ഥാന ഇറക്കുമതി നിരക്കുകളില്‍ വര്‍ധനവുണ്ടായത് അടക്കം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

അതേസമയം ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് താത്ക്കാലികമായി അയവുണ്ടായതോടെ യുഎസ് ഡോളര്‍ സൂചികയും ക്രൂഡ് ഓയില്‍ വിലയും താഴ്ന്നിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 4340 ഡോളറാണ് ഇന്നത്തെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!