രാജാക്കാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പാഠനോപകരണങ്ങൾ നൽകി.

രാജക്കാട് : രാജക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. രാജക്കാട് പഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീയുടെയും രാജക്കാട് ടൗൺ വാർഡ് മെമ്പർ ജോഷി കന്യാകുഴിയുടെയും സംയുക്ത നേതൃത്വത്തിലാണ് സ്കൂളിലെ കുട്ടികൾക്കായി പഠനസാമഗ്രികൾ എത്തിച്ചുനൽകിയത്.
പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ പഠനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ കാരുണ്യഹസ്തം. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ വാർഡ് മെമ്പർ ജോഷി കന്യാകുഴി, സി.ഡി.എസ് പേഴ്സൺ ബിജി സന്തോഷ് ,മിനി സുരേന്ദ്രൻ ,ശോഭ കൃഷ്ണൻകുട്ടി ഗീത തുളസിദാസ് എന്നവർ ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ നബീസത് ,പ്രിൻസിപ്പൽ പ്രിയ യൂ എന്നവർക്ക് കൈമാറി
സി.ഡി.എസ് ഭാരവാഹികൾ, സ്കൂൾ അധികൃതർ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സമൂഹത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് താങ്ങാവാനും അവരുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകാനും കുടുംബശ്രീയും ജനപ്രതിനിധികളും നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.



