KeralaLatest NewsLocal news

രാജാക്കാട് പുന്ന സിറ്റിയിൽ ശക്തമായ കാറ്റും മഴയും : വൻമരം റോഡിലേക്ക് മറിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

രാജാക്കാട് : മലയോര മേഖലയിൽ വീണ്ടും മഴയും കാറ്റും ശക്തമായതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ രാജാക്കാട് പുന്ന സിറ്റിക്ക് സമീപം വൻമരം റോഡിലേക്ക് പതിച്ചു . രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല എന്നത് വലിയൊരു ആശ്വാസമായെങ്കിലും, പ്രദേശത്തെ പ്രധാന പാതയായതിനാൽ മിനിറ്റുകൾക്കകം തന്നെ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെട്ടത്.
യാത്രാക്ലേശം രൂക്ഷമായതോടെ പ്രദേശവാസികൾ ഉടൻ തന്നെ രാജാക്കാട് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്ത് എത്തി
റോഡിന് കുറുകെ കിടന്ന മരം ചെയിൻ സോ ഉപയോഗിച്ച് മുറിച്ചുമാറ്റുകയായിരുന്നു ആദ്യ ഏകദേശം ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് മരം പൂർണ്ണമായും മുറിച്ചുമാറ്റാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചത്. തുടർന്ന് റോഡിലെ അവശിഷ്ടങ്ങൾ പൂർണ്ണമായി വൃത്തിയാക്കി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!