KeralaLatest NewsLocal news
സൂര്യനെല്ലിയിലെ കാട്ടാന ആക്രമണം : കൊല്ലപ്പെട്ട മാരിയുടെ മക്കൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ്

മൂന്നാർ : ദേവികുളം എം എൽ എ എഫ് രാജയുടെ നേതൃത്വത്തിലാണ് മൂന്നാർ ഡി എഫ് ഓ യും സബ് കളക്ടറും അടങ്ങുന്ന സംഘം പ്രതിഷേധകാരുമായി ചർച്ച നടത്തിയത്. മരിച്ച മാരിയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, മക്കളുടെ പഠന ചെലവ് വഹിക്കണം, പ്രായപൂർത്തിയാകുമ്പോൾ മൂത്ത കുട്ടിക്ക് സർക്കാർ ജോലി നൽകണം എന്നി ആവശ്യങ്ങളാണ് ഉന്നയിച്ചത്. കുട്ടികളുടെ പഠന ചുമതല വനം വകുപ്പ് ഏറ്റെടുത്ത് വനം വകുപ്പ് സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം ഉറപ്പ് വരുത്തുമെന്ന് വനം വകുപ്പ് അറിയിച്ചു
കുട്ടികളുടെ സുരക്ഷിതത്വവും പഠനവും ഉറപ്പ് വരുത്തുമെന്ന് എം എൽ എ എഫ് രാജാ പറഞ്ഞു. ഇന്നലെ രാവിലെ എട്ട് മണിക്കാണ് സിങ്ക് കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരിയെ കാട്ടാന ആക്രമിച്ച് കൊന്നത്. ഗുരുതര പരുക്കേറ്റ മകൻ രക്ഷനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.



