HealthKeralaLatest News

പനിക്കാലമാണ്; പകര്‍ച്ചവ്യാധികളെ തടയാന്‍ ഈ 6 കാര്യങ്ങള്‍ മറക്കാതിരിക്കാം


ചുറ്റും അണുക്കളും രോഗങ്ങളുമുള്ള സാഹചര്യത്തില്‍ രോഗം വരാതെ കാക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ ഒരു പരിധിവരെ പകര്‍ച്ചവ്യാധികളില്‍ നിന്നും മറ്റ് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും.

കൈകള്‍ വൃത്തിയായി സൂക്ഷിക്കുക;1


കൊവിഡ് കാലത്ത് നമ്മള്‍ പിന്തുടര്‍ന്ന നല്ല ശീലമാണ് ഇടക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുക എന്നത്. അതുകൊണ്ട് തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും കൈകള്‍ കഴുകുക. ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യാം.

മാസ്‌ക് ധരിക്കുക


രോഗലക്ഷണങ്ങള്‍ അതായത് ചുമ, തുമ്മല്‍ ഉള്ളവരും, അവരുമായി ഇടപഴകുന്നവരും മാസ്‌കുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

3, ചുമ, തുമ്മല്‍ സമയങ്ങളില്‍ ശ്രദ്ധിക്കുക

ഒരിക്കലും കൈകളിലേക്കോ പുറത്തെ വായുവിലേക്കോ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാതിരിക്കുക. ഇത് അന്തരീക്ഷത്തിലേക്കും കൈകളിലേക്കും അണുക്കളെ പരത്താനിടയാകും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായയും മൂക്കും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മൂടുക. അതോടൊപ്പം ടിഷ്യൂകള്‍ സുരക്ഷിതമായി വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാനും ശ്രദ്ധിക്കണം.


4, സാമൂഹിക അകലം പാലിക്കുക

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുക.

5, ഭക്ഷണ-ജല ശുചിത്വം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം വേണം കഴിക്കുക.

6, പരിസര ശുചിത്വം

കൊതുക് പോലെയുള്ള രോഗവാഹകരുടെ പ്രജനനം തടയുന്നതിനായി വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!