KeralaLatest NewsLocal news

അപകടഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്ന വ്യവസ്ഥകളുടെ ബില്ല് നിയമസഭയിൽ വന്നപ്പോൾ ചർച്ചയിൽ പോലും പങ്കെടുക്കാത്ത ആളുകളാണ് കേരളം ഭരിക്കുന്നത് :പി.രാജീവ്

അടിമാലി : ഒരു മാസ തികയുന്നതിനു മുമ്പ് ആറുപേരാണ് വന്യജീവി ആക്രമത്തിൽ കൊല്ലപ്പെട്ടതെന്ന് പി.രാജീവ് . ഞങ്ങൾ മാറിയത് ആന അറിഞ്ഞില്ലെന്ന് വളരെ ധിക്കാരപരമായാണ് വനവകുപ്പ് മന്ത്രി പ്രതികരിച്ചത്. വനാതിർത്തിയിൽ വന്യമൃഗം പുറത്തേക്ക് കടന്നാൽ മനുഷ്യജീവനോ സ്വത്തിനോ ഭീഷണിയയാൽ ജില്ലാ കളക്ടർമാർക്ക് ആ മൃഗത്തെ വെടിവെച്ചു കൊല്ലുവാൻ ഉള്ള അനുമതി നൽകുന്ന വ്യവസ്ഥകളുടെ ഒരു നിയമം കഴിഞ്ഞ നിയമസഭയിൽ പാസാക്കിയിരുന്നു . ഈ വ്യവസ്ഥയുള്ള ബില്ല് നിയമസഭയിൽ വന്നപ്പോൾ ചർച്ചയിൽ പോലും പങ്കെടുക്കാത്ത ആളുകളാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിന് ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻമന്ത്രി പി രാജീവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!