CrimeKeralaLatest NewsLocal news

വിനോദസഞ്ചാരികളുടെ മാലയും പണവും മോഷ്ടിച്ച് റിസോർട്ട് ജീവനക്കാരൻ മുങ്ങി.

മൂന്നാർ : പള്ളിവാസിലിലെ റിസോർട്ടിൽ താമസിച്ച ചെന്നൈ സ്വദേശികളായ ദമ്പതികളുടെ മാലയാണ് മോഷണം പോയത്. രണ്ടു പവനിൽ അധികം വരുന്ന സ്വർണ്ണമാലയും 13,000 രൂപയുമാണ് റിസോർട്ട് ജീവനക്കാരൻ മോഷ്ടിച്ച് കടന്നു കളഞ്ഞത് . ശനിയാഴ്ച രാവിലെയാണ് തമിഴ്നാട് സ്വദേശിയായ മോഷ്ടാവ് റിസോർട്ടിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇയാളാണ് മോഷ്ടിച്ചതെന്ന് സ്ഥാപനത്തിലെ സിസിടിവി പരിശോധനയിൽ പോലീസ് കണ്ടെത്തി. പുലർച്ചെ നാലുമണിക്ക് ശേഷമാണ് ജീവനക്കാരൻ മുറിയുടെ സ്ലൈഡിങ് ജനൽ തുറന്ന് അകത്തു കയറുന്ന ദൃശ്യങ്ങൾ സിസി ക്യാമറയിൽ നിന്നും കണ്ടെത്തിയത് .

ജീവനക്കാരന്റെ മേൽവിലാസമോ തിരിച്ചറിയൽ രേഖകളോ റിസോർട്ട് ഉടമയുടെ പക്കൽ ഇല്ലാത്തതും പോലീസ് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുള്ളതായി മൂന്നാർ പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!