KeralaLatest NewsLocal news

അടിമാലി ടൗണിലെ ഓടകൾ ശുചിയാക്കുന്നതിന്റെ ഭാഗമായി നീക്കം ചെയ്ത സ്ലാബുകൾ പുനസ്ഥാപിക്കുന്നതിലെ അപാകത അപകടകെണിയാകുന്നു .

അടിമാലി : അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൗണിന് സമീപമുള്ള ഓടകളെല്ലാം ശുചിയാക്കുന്നതിന്റെ ഭാഗമായി സ്ലാബുകൾ ഇളക്കി മാറ്റിയത് . എന്നാൽ നീക്കം ചെയ്ത സ്റ്റാബുകൾ പുനസ്ഥാപിക്കുന്നതിലെ അപാകത അപകട കെണിയാകുന്നു . നടപ്പാതയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന സ്ലാബിൽ തട്ടിവീണ് കാൽനടയാത്രക്കാരിക്ക് കഴിഞ്ഞദിവസം പരിക്കേറ്റിരുന്നു . കല്ലാറുട്ടി റോഡിൽ ലൈബ്രറി റോഡിന് സമീപമാണ് സ്ലാബിൽ തട്ടി യാത്രക്കാരി വീണത് . എത്രയും വേഗം അപകടാവസ്ഥയിലായ സ്ലാബുകൾ ശരിയായ രീതിയിൽ പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം .

നടപ്പാതയായി ഉപയോഗിച്ച് വരുന്ന സ്ലാബുകളാണ് രണ്ടാഴ്ച മുമ്പ് ഓട വൃത്തിയാക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റിയത്. ഇളക്കി മാറ്റിയപ്പോൾ ഒടിഞ്ഞതും തകർത്തതുമായ സ്ലാബുകൾ വീണ്ടും ഓടക്കു മുകളിൽ സ്ഥാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഇവ ഉറപ്പിക്കാത്തതും അപകടങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായി . താലൂക്ക് ആശുപത്രി പരിസരം, മാതാ ജംഗ്ഷൻ, മുസ്ലിം മുസ്ലിം പള്ളിയുടെ മുൻവശം , ബസ്റ്റാൻഡ് ജംഗ്ഷൻ മുതൽ സഫയർ ഹോട്ടൽ വരെയുള്ള സ്ഥലങ്ങളിലെ സ്ലാബുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ദിവസേന നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന നടപ്പാതയിലെ സ്ലാബുകൾ കൃത്യമായി പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!