CrimeKeralaLatest NewsLocal news

മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനിൽ വീട് കുത്തിത്തുറന്ന് 9.5 പവനും 1.66 ലക്ഷം രൂപയും കവർന്നു

മൂന്നാർ : മൂന്നാർ നയമക്കാട് എസ്റ്റേറ്റ് ഡിവിഷനിൽ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവനും 1.66 ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്. നയമക്കാട് എസ്‌റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ എട്ടുമുറി ലയത്തിൽ താമസിക്കുന്ന മാരിസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാജമല അഞ്ചാംമൈലിൽ വഴിയോരക്കടം നടത്തിവരുന്നയാളാണ് മാരിസ്വാമി.

ഭാര്യ കാളിയമ്മാൾ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇരുവരും ഇന്നലെ രാവിലെ 7ന് വീടുപൂട്ടി ജോലിക്കു പോയ സമയത്തായിരുന്നു മോഷണം നടന്നത്. ഉച്ചയ്ക്കു ശേഷം ഭക്ഷണം കഴിക്കാനായി കാളിയമ്മാൾ വീട്ടിലെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻതന്നെ അകത്തു കയറി പരിശോധിച്ചപ്പോളാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചതായി അറിഞ്ഞത്.

മാരിസ്വാമിയും ഭാര്യ കാളിയമ്മാളും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവത്തിൽ മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കിയിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്ത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!