KeralaLatest News

പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങൾ ; ആരോഗ്യ മന്ത്രിയുടെ കാഴ്ചപ്പാട് ഞങ്ങൾക്കില്ല’, പി എ മുഹമ്മദ് റിയാസ്

പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല, എന്നാൽ സർക്കാർ ഏത് ദിശയിലേക്കാണ് എന്ന് മനസ്സിലാക്കാൻ 35 ദിവസം ധാരാളമാണ്. പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഒരു മുന്നണി നയിക്കുന്ന സർക്കാർ ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങൾ. ഇവിടെ ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികൾ വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നത് കൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങൾ, ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങളുടെ കാഴ്ചപ്പാട് എംഎൽഎ വ്യക്തമാക്കി.പകർച്ചവ്യാധികൾ പകരാതിരിക്കാൻ സർക്കാരിനൊപ്പം തന്നെ നിന്നുകൊണ്ട് എന്തൊക്കെ ഇടപെടലുകൾ നടത്താൻ സാധിക്കുമോ അതെല്ലാം നടത്തി മുന്നോട്ട് പോകാനുള്ള ക്രിയാത്മക പ്രതിപക്ഷത്തിന്റെ കടമയാണ് ഞങ്ങൾ നിർവഹിക്കാൻ ഉദ്ദേശിക്കുന്നത്.

എന്നാൽ ചില ഗൗരവമേറിയ, സർക്കാർ അടിയന്തരമായി തിരുത്തേണ്ട ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ ഈ കേരള മോഡൽ യുഡിഎഫ് സർക്കാർ കൈവിടുന്നുവെന്നുള്ളതിന്റെ സൂചനയാണ് അവരുടെ 35 ദിവസത്തെ ഇടപെടലിൽ നിന്ന് മനസ്സിലാകുന്നത് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. എന്തെല്ലാം പകർച്ചവ്യാധികളാണ് ഈ മഴക്കാലത്ത് പകരുന്നത്. മാരക സ്വഭാവമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുന്നു. ആരോഗ്യവകുപ്പിൽ ഏകോപനമില്ല. ഭരണകക്ഷയിലെ പലരും ആരോഗ്യ ഉദ്യോഗസ്ഥരെ ട്രാൻസ്ഫർ ചെയ്യാനുള്ള തിരക്കിലാണ്. നിപ റിപ്പോർട്ട് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞാണ് മരുന്നെത്തിയതെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!