KeralaLatest News

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം: ഇന്ന് ചികിത്സ തേടിയത് 13,189 പേർ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് പകർച്ച പനിമൂലം 13189 പേരാണ് ഇന്ന് ചികിത്സ തേടിയത്. കഴിഞ്ഞദിവസം ഉണ്ടായ 8 മരണം അമീബിക് മസ്തിഷ്ക ജ്വരം, എലിപ്പനി, ഡെങ്കിപനി ബാധിച്ചെന്നും സ്ഥിരീകരണം. ഡെങ്കി- 56, ചിക്കൻ പോക്സ് – 88, ഷിഗെല്ല – 10, എലിപ്പനി -7, മലേറിയ – 2, മഞ്ഞപ്പിത്തം -25 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് 140 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു. പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശിനി ഗീതയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് നാദാപുരത്ത് ഏഴുവയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലയിൽ ഈ മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ മൂന്നായി. കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ഇന്നലെ കോഴിക്കോട് മാവൂർ സ്വദേശിനിയായ വീട്ടമ്മയും ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു.ഈ വർഷം ഇതുവരെ 216 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 43-കാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!