വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് അഞ്ചു വർഷം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട് അഞ്ചു വർഷം. പ്രതിയെന്ന് പോലീസ് ആദ്യം കണ്ടെത്തിയ അർജുനെ കോടതി ഒന്നരവർഷം മുമ്പ് വെറുതെ വിട്ടിരുന്നു. കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുൻ സർക്കാർ നൽകിയ വാഗ്ദാനം ഇതുവരെ നടപ്പായില്ല. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കാണാനാണ് കുടുംബത്തിന്റെ തീരുമാനം.ഇതുവരെ നീതി കിട്ടിയിട്ടില്ലെന്ന് കുടുംബം പറയുന്നു. സര്ക്കാര് മാറി. ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെ നല്കണമെന്ന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്ന് കുടുംബം പറയുന്നു.
ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ വിധി വന്ന് ഒരു വർഷം പിന്നിട്ടിട്ടും പ്രതിയാരെന്ന ചോദ്യം ബാക്കിയാണ്. കോടതി വെറുതെവിട്ട അർജുൻ തന്നെയാണ് പ്രതിയെന്ന് ആറ് വയസുകാരിയുടെ കുടുംബവും, പൊലീസും ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. പെൺകുട്ടിയുടെ സമീപവാസിയായ അർജുൻ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. അർജുനെ കുറ്റ വിമുക്തനാക്കികൊണ്ടുള്ള കട്ടപ്പന പോക്സോ കോടതി വിധിയിൽ പോലീസിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു



