Latest NewsLocal news
ദേവികുളം നിയോജകമണ്ഡലത്തിലെ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിന് പരിഹാരമായെന്ന എഫ് . രാജ എംഎൽഎയുടെ പ്രചാരണം വ്യാജമാണെന്ന് സി.പി.ഐ മൂന്നാർ മണ്ഡലം സെക്രട്ടറിയുടെ ആരോപണം.

ദേവികുളം നിയോജകമണ്ഡലത്തിലെ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിന് പരിഹാരമായെന്ന എഫ് . രാജ എംഎൽഎയുടെ പ്രചാരണം വ്യാജമാണെന്ന് സി.പി.ഐ മൂന്നാർ മണ്ഡലം സെക്രട്ടറിയുടെ ആരോപണം. തഹസിൽദാർ നേരത്തെ നൽകിയ കത്ത് ഉയർത്തിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ പബ്ലിസിറ്റി നടത്തുകയാണെന്നും, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ എംഎൽഎ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നുമാണ് സിപിഐയുടെ വിമർശനം.
1950-ലെ പ്രസിഡൻഷ്യൽ ഓർഡറിൽ ആവശ്യമായ ഭേദഗതി കൊണ്ടുവരാനുള്ള നടപടികളാണ് വേണ്ടതെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തുന്ന എഫ്. രാജയെ നാട്ടുകാർ തന്നെ ‘ഡ്യൂപ്പ് എംഎൽഎ’ എന്നാണ് വിളിക്കുന്നതെന്നും സി.പി.ഐ മൂന്നാർ മണ്ഡലം സെക്രട്ടറി ആരോപിച്ചു.



