Latest NewsLocal news

സമരം നടത്തി വരുന്ന ലക്ഷംവീട് ദുരിതബാധിതരെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി അടിമാലി പഞ്ചായത്ത് അധികൃതർ..

അടിമാലി പഞ്ചായത്ത് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി വരുന്ന ലക്ഷംവീട് ദുരിതബാധിതരെ അവിടെ നിന്നു നീക്കം ചെയ്യണമെന്ന ആവശ്യ വുമായി പഞ്ചായത്ത് അധികൃതർ പൊലീസിന് കത്തു നൽകി. എന്നാൽ നഷ്ടപരിഹാരം ലഭിക്കാ തെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് സമരക്കാർ. സമരക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമാ യി കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളും നിലയുറപ്പിച്ചതോടെ ഗതികൾ മാറിമറിഞ്ഞു. ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട പഞ്ചായത്തിൽ നടത്തുവാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുക്കുന്നതിനായി എൻഎച്ച്എഇ പ്രോജക്ട് ഓഫിസർ എത്തിയപ്പോൾ സമരക്കാർ തടഞ്ഞിരുന്നു. തുടർന്നു പഞ്ചായത്ത് ഓഫിസിൽ യോഗം നടത്താനായില്ല.

ഇതോടെ സമരക്കാരെ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടറി അടിമാലി പൊലീസിന് കത്തു നൽകി. എന്നാൽ തങ്ങൾ ഒഴിഞ്ഞു പോകില്ലെന്ന കർശന നിലപാടാണ് സമരക്കാർ കൈക്കൊണ്ടിരിക്കുന്നത്. സമരക്കാരെ നീക്കം ചെയ്യാതെ പഞ്ചായത്ത് ഓഫിസിൽ നിന്ന് പുറത്തേക്കില്ലെന്ന നിലപാടുമായി കോൺഗ്രസ് വനിത മെബർമാരും അറിയിച്ചു. പ്രശ്നം ചർച്ച ചെയ്തു പരി ഹരിക്കുന്നതിന് ഇടുക്കി ഡിവൈഎസ്‌പി മോഹൻദാസ് പഞ്ചായത്തിൽ എത്തി.

ദേശീയപാത 85ൽ അടിമാലി ലക്ഷംവീട് നഗറിനു സമീപം അശാസ്ത്രീയ റോഡു നിർമാണത്തെ തുടർന്നു കഴിഞ്ഞ ഒക്ടോബർ 25ന് ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടദുരിത ബാധിതർ 50 ദിവസമായി സമരത്തിലാണ്. 2 ആഴ്ച്ച മുൻപ് ഇടുക്കി കലക്ട്രേറ്റിൽ എത്തിയ റവന്യു മന്ത്രി ഇക്കാര്യത്തിൽ ഇടപെടുകയും നഷ്ടപരിഹാരം ലഭിക്കാനുള്ള 17 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ഓണത്തിനു മുൻപ് വിതര ണം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രി സഭാ യോഗം തീരുമാനം കൈക്കൊള്ളാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് സമരം നീണ്ടുപോകാൻ കാരണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!