
ഇടുക്കി : ജില്ലയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40 ന് പരേഡ് ഗ്രൗണ്ടില്‍ അണിനിരക്കും. ഇടുക്കി ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ ജമാല്‍ പി.എച്ച്. പരേഡ് കമാന്‍ഡറാകും.
9 ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തും. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിക്കും. മാര്‍ച്ച് പാസ്റ്റിനു ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡ് കമാന്‍ഡര്‍മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. കുളമാവ് ജവഹര്‍ നവോദയ വിദ്യാലയ, വാഴത്തോപ്പ് സെന്റ്. ജോര്‍ജ് ഹൈ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിക്കും.
പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍സിസി സീനിയര്‍ ഡിവിഷന്‍, എന്‍സിസി ജൂനിയര്‍ ഡിവിഷന്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാന്‍ഡ് സംഘങ്ങള്‍ എന്നിവര്‍ പരേഡില്‍ അണിനിരക്കും. വാഴത്തോപ്പ് സെന്റ്. ജോര്‍ജ് എച്ച്എസ്എസ്, പാവനാത്മ കോളേജ്, മുരിക്കാശേരി, സിയോണ്‍ പബ്ലിക് സ്‌കൂള്‍, ജവഹര്‍ നവോദയ, പൈനാവ് എംആര്‍എസ്, എസ്എന്‍എച്ച്എസ്എസ് നങ്കി സിറ്റി, ഫാത്തിമ മാത കോളേജ്, കൂമ്പന്‍പാറ, കേന്ദ്രീയ വിദ്യാലയ, പൈനാവ് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വിവിധ വിഭാഗങ്ങളിലായി പരേഡില്‍ പങ്കെടുക്കും.



