KeralaLatest News

രാത്രികാല പോസ്റ്റുമോർട്ടം: ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ ആവശ്യത്തിന് ജീവനക്കാരില്ല’: മന്ത്രി കെ മുരളീധരൻ

രാത്രികാല പോസ്റ്റുമോർട്ടം നടത്താമെന്ന ഹൈക്കോടതി നിർദേശം നടപ്പിലാക്കുന്നതിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധിയെന്ന് മന്ത്രി കെ മുരളീധരൻ. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് കഴിഞ്ഞ സർക്കാർ ഇടപെട്ടിരുന്നുവെന്നും കഴിയാതെ പോയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ ജീവനക്കാരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ മെഡിക്കൽ കോളേജ്, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പോസ്റ്റുമോർട്ടം നടത്തണമെന്നായിരുന്നു ഉത്തരവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പ്രോട്ടോക്കോൾ അനുസരിച്ച്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിലും പോസ്റ്റുമോർട്ടം നടത്താൻ അനുവാദമുണ്ട്. പരമ്പരാഗതമായി പകൽ വെളിച്ചത്തിൽ മാത്രം ചെയ്തിരുന്ന ഈ നടപടിക്രമം, അവയവദാന പ്രക്രിയകൾ വേഗത്തിലാക്കാനും മൃതദേഹങ്ങൾ വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകാനും ലക്ഷ്യമിട്ടാണ് 24 മണിക്കൂറാക്കി മാറ്റിയത്.

രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനു മുമ്പ് കേരളത്തിൽ രാത്രികാല പോസ്റ്റുമോർട്ടം അനുവദിച്ച് ഉത്തരവ് ഉണ്ടായിരുന്നു. അവയവദാനത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് കണ്ടെത്തിയാൽ അവയവദാനത്തിനു ശേഷം പോസ്റ്റുമോർട്ടം നടത്താൻ വേണ്ടിയായിരുന്നു ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!