Breaking News- രാജാക്കാട് ഗ്രാമപഞ്ചായത്തിൽ എച്ച്1എൻ1 (H1N1); രോഗബാധ കണ്ടെത്തിയത് മമ്മട്ടിക്കാനം ഭാഗത്തെ രണ്ട് പേർക്ക്…

രാജാക്കാട് : രാജാക്കാട് ഗ്രാമപഞ്ചായത്തിലെ മമ്മട്ടിക്കാനം മേഖലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എങ്കിലും അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന കർശനമായ നിർദേശം. പ്രദേശത്ത് രണ്ട് പേർക്കാണ് നിലവിൽ എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടിയ വൈറസ് ആയതിനാൽ തന്നെ, പ്രാദേശികമായ പടർന്നുപിടിക്കൽ തടയുക എന്നതാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്.
ആർക്കെങ്കിലും പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ കണ്ടാൽ യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരരുത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് കൃത്യമായി മരുന്ന് വാങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.ഇന്ന് മുതൽ അടുത്ത 3 ആഴ്ചക്കാലം ഈ പ്രദേശത്തുള്ള എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.കൊച്ചുകുട്ടികൾ, പ്രായമായവർ, മറ്റ് ഗുരുതരമായ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ (High-risk group) എന്നിവർ യാതൊരു കാരണവശാലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്.എച്ച്1എൻ1 വ്യാപനം തടയുന്നതിന് മാസ്ക് ഉപയോഗിക്കുന്നതിനൊപ്പം തന്നെ പനിയുള്ളവരുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള പ്രധാന നിർദേശങ്ങൾ
ആരോഗ്യപ്രവർത്തകർ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ ബാധ്യസ്ഥരാണെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചാൽ രോഗവ്യാപനം പൂർണ്ണമായും തടയുവാൻ സാധിക്കും



