Latest NewsTech

വാട്സ് ആപ്പ് യൂസർ നെയിം: ‘ആശങ്ക വേണ്ട, ആൾമാറാട്ടവും തട്ടിപ്പും തടയാൻ സംവിധാനങ്ങൾ ഉണ്ട്’; മെറ്റ

വാട്സ് ആപ്പിന്റെ യൂസർ നെയിം ഫീച്ചറിൽ ആശങ്കകൾ പരിഹരിക്കാൻ ഒന്നിലേറെ പ്രതിരോധ നടപടികൾ എടുത്തിട്ടുണ്ടെന്ന് മെറ്റ. ആൾമാറാട്ടവും തട്ടിപ്പും തടയാൻ സംവിധാനങ്ങൾ ഉണ്ടെന്നും മെറ്റ വ്യക്തമാക്കി. യൂസർനെയിം ഫീച്ചറിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെയാണ് മെറ്റയുടെ വിശദീകരണം.

സർക്കാർ സ്ഥാപനങ്ങൾ സെലിബ്രിറ്റികൾ എന്നിവരുടെ പേരുകൾ സംരക്ഷിച്ചിട്ടുണ്ട്. ‌നിയമപരമായി ഉടമകൾക്ക് അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ പേരുകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് വാട്സ് ആപ്പ് വ്യക്തമാക്കി. ഫോൺ നമ്പറിന്റെ സ്വകാര്യത സൂക്ഷിക്കുന്നതിനാണ് ഫീച്ചർ അവതരിപ്പിച്ചത്. ഫീച്ചർ , ഘട്ടം ഘട്ടമായാകും പുറത്തിറക്കുക എന്നും മെറ്റ വിശദമാക്കി. ബന്ധപ്പെടുന്ന ആളെ കുറിച്ചുള്ള വിവരങ്ങൾ യൂസറിന് കാണാൻ കഴിയും എന്നും മെറ്റ.

യൂസർ നെയിം ഫീച്ചർ പുറത്തിറക്കാനുള്ള തീരുമാനത്തിൽ വാട്ട്സ് ആപ്പിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ് നൽകിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം യൂസർനെയിം ഫീച്ചറിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!