Sports

നാടകീയം, ഉജ്ജ്വലം; എക്‌സ്ട്രാ ടൈമില്‍ വിജയ ഗോള്‍; സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം

സെനഗലിനെതിരെ ബെല്‍ജിയത്തിന് നാടകീയ ജയം. എക്‌സ്ട്രാ ടൈമിലാണ് ബെല്‍ജിയം വിജയ ഗോള്‍ നേടിയത്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് നാടകീയ തിരിച്ചുവരവ്. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. എക്‌സ്ട്രാ ടൈമിന്റെ അവസാനം ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചത് യൂറി ടിലിസ്മാനാണ്. ജയത്തോടെ ബെല്‍ജിയത്തിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കാനായി. 2018ലെ ചരിത്രം ബെല്‍ജിയം ആവര്‍ത്തിക്കുകയാണ്. അന്നത്തെ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇതുപോലെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ബെല്‍ജിയം ഇതുപോലെ നാടകീയമായി തന്നെ ജപ്പാനെ 3-2ന് തകര്‍ക്കുകയായിരുന്നു. ആ ക്ലൈമാക്‌സ് പഞ്ചാണ് ഈ മത്സരവും ഓര്‍മിപ്പിച്ചത്.

ഹബീബ് ഡയറലും ഇസ്മായില സാറയുമാണ് സെനഗലിനായി ഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടറിലെത്തുമെന്ന് അവസാന നിമിഷം വരെ ഉറച്ചുവിശ്വസിച്ച സെനഗലിന് ഈ അട്ടിമറി നല്‍കുന്നത് തീരാനിരാശയാണ്. അതേസമയം അമേരിക്ക – ബോസ്‌നിയ മത്സരത്തില്‍ അമേരിക്ക ഒരു ഗോളിന് മുന്നില്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!