KeralaLatest NewsLocal news

ഇടുക്കി സഹോദയ അവാർഡ് ദാന ചടങ്ങും അധ്യാപക പരിശീലന പരിപാടിയും അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ നടന്നു.

ഇടുക്കി സഹോദയ അവാർഡ് ദാന ചടങ്ങും അധ്യാപക പരിശീലന പരിപാടിയും അടിമാലി വിശ്വദീപ്തി സി എം ഐ പബ്ലിക് സ്കൂളിൽ നടന്നു. ദേവികുളം സബ് കലക്ടർ ആര്യ വി എം. ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി സഹോദയയുടെ കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളിലെ10, plus two പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു.

അവാർഡ് വിതരണത്തിനു ശേഷം അധ്യാപകർക്കായുള്ള സെമിനാറും പ്രിൻസിപ്പൽമാരുടെ കോൺഫറൻസും നടന്നു.പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ ഡോക്ടർ ഫിലിപ്പ് എബ്രഹാം അധ്യാപകർക്കായുള്ള ക്ലാസ്സ്‌ നയിച്ചു. സഹോദയ പ്രസിഡന്റ് ഫാ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹോദയ വൈസ് പ്രസിഡന്റും വിശ്വദീപ്തി പ്രിൻസിപ്പലുമായ ഫാ. ഡോ.രാജേഷ് ജോർജ് വിശ്വദീപ്തി സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. സോബിൻ കിഴക്കയിൽ, അഡ്മിനിസ്ട്രേറ്റർ ആൻഡ് ബർസർ ഫാ. ജിയോ ജോസ് എന്നിവർ ഉദ്‌ ഘാടന ചടങ്ങിൽ പങ്കെടെത്തു. ജില്ലയിലെ വിവിധ സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!