
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 1,06,200 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഇന്നത്തെ വര്‍ധന. ഗ്രാമിന് 13,275 രൂപയെന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസം ഒന്നാം തിയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ മാസം വലിയ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഇറാന്‍-അമേരിക്ക സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല



