KeralaLatest NewsLocal news

ഫുട്പാത്ത് കയ്യേറി വാഹന പാർക്കിംഗും കച്ചവടവും :മൂന്നാർ ടൗണിൽ കാൽനട യാത്രക്കാർ ദുരിതത്തിൽ….

മൂന്നാർ : മൂന്നാർ ടൗണിലെ പ്രധാന റോഡുകളിലെ ഫുട്പാത്തുകൾ കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ്. ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും ഫുട്പാത്തുകൾ കൈയടക്കിയിരിക്കുകയാണ്.
ഇതോടെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ തിരക്കേറിയ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.

സ്കൂൾ സമയങ്ങളിൽ വാഹനത്തിരക്ക് കൂടുതലാകുന്നതിനാൽ അപകടസാധ്യതയും വർധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഫുട്പാത്തുകളിലെ കൈയേറ്റം കാരണം ചെറിയ അപകടങ്ങളും വാഹനം ദേഹത്ത് തട്ടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്

ഫുട്പാത്തുകളിലെ അനധികൃത പാർക്കിംഗും കൈയേറ്റവും ഒഴിവാക്കി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!