KeralaLatest NewsLocal news
ദേവികുളം താലൂക്ക് സ്കൂൾ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നടന്നു .

അടിമാലി :ദേവികുളം താലൂക്ക് സ്കൂൾ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം നടന്നു. അടിമാലി അമ്പലപ്പടിക്ക് സമീപമാണ് പുതിയ ഓഫീസ് നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു .
ഉദ്ഘാടന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് എം എസ് അജി അധ്യക്ഷത വഹിച്ചു. ദേവികുളം കോപ്പറേറ്റീവ്സ് അസിസ്റ്റന്റ് രജിസ്ട്രാർ സുനിത കെ പി , എം കെ വിശ്വനാഥൻ, എം ബി രാജൻ, അജിമോൻ പി സി , ഉമേഷ് ഒ എസ് തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.



