Latest NewsLocal news

മൂന്നാറിൽ ഡി.ടി.പി.സി കെട്ടിടം കാടുകയറി നശിക്കുന്നു…

മൂന്നാർ : മൂന്നാർ ടൗണിന്റെ ഹൃദയഭാഗത്തുള്ള ഡി.ടി.പി.സി കെട്ടിടം വർഷങ്ങളായി പരിപാലനമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒരുകാലത്ത് വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കെട്ടിടവും പരിസരവും ഇന്ന് കാടുകയറി നശിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ അനാവശ്യ കൂട്ടംചേരലുകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു.

പ്രതിദിനം നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ആവശ്യത്തിന് പൊതുശൗചാലയങ്ങൾ ഇല്ലാത്തത് സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെയുള്ള സന്ദർശകർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.ഡി.ടി.പി.സി കെട്ടിടം നവീകരിച്ച് വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും, അതോടൊപ്പം ആധുനിക പൊതുശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്നും നാട്ടുകാരും വിനോദസഞ്ചാര മേഖലയിലെ പ്രവർത്തകരും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!