KeralaLatest News

ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ വി ശിവൻകുട്ടി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വി ശിവൻകുട്ടിയുടെ പരിഹാസം. ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ എന്ന കുറിപ്പോടെയാണ് പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കുമെന്ന് യുഡിഎഫ് സർക്കാരിനെ പരിഹസിക്കുന്നത്.

മൺസൂൺ കാലത്തെ രൂക്ഷമായ ചൂടിനിടയിൽ രാത്രി കാലത്തുണ്ടാകുന്ന പവർ കട്ടിനാണ് പരിഹാസം.സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് രാവിലെ പ്രതികരിച്ചിരുന്നു.

കൈമാറ്റ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി തിരിച്ചു നൽകേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറ‍ഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസർക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!